BollywoodLatest News

നിങ്ങളുടെ അനുയായികള്‍ എന്റെ മക്കളെ അധിക്ഷേപിക്കുകയാണ്; ഞാന്‍ എങ്ങനെ അവരെ നേരിടണം; അനുരാഗ് കശ്യപ്

ആര്‍ക്കെതിരെയായാലും തന്റെ നിലപാടുകള്‍ പരമാവധി ശക്തമായി രേഖപ്പെടുത്തുന്ന നടനാണ് അനുരാഗ് കശ്യപ്. ബോളിവുഡ് സംവിധായകന്‍ കൂടിയായ ഇദ്ദേഹം ബിജെപി സര്‍ക്കാരിനും നരേന്ദ്ര മോദിയിക്കും എതിരേ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ്. മികച്ച വിജയം നേടി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള അനുരാഗ് കശ്യപിന്റെ ട്വീറ്റാണ്.

മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ടാണ് അനുരാഗ് കശ്യപിന്റെ പോസ്റ്റ് തുടങ്ങുന്നത്. വിജയത്തിന് പിന്നാലെ തന്റെ മക്കള്‍ക്ക് നേരിടേണ്ടിവരുന്ന ആക്രമണത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മോദിയുടെ അനുയായികള്‍ മകളെ അധിക്ഷേപിക്കുകയാണെന്നും താന്‍ എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് എന്നുമാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘പ്രിയപ്പെട്ട നരേന്ദ്രമോദി സാര്‍, നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങള്‍. ഏവരെയും എന്തിനെയും ഉള്‍ക്കൊള്ളണമെന്ന അങ്ങയുടെ സന്ദേശത്തിനും നന്ദി. അതോടൊപ്പം നിങ്ങളോട് അഭിപ്രായ വ്യത്യാസമുള്ളയാളെന്ന നിലയില്‍..എനിക്കൊന്നു കൂടി പറഞ്ഞു തരൂ.. നിങ്ങളുടെ വിജയമാഘോഷിക്കാന്‍ ഇത്തരം സന്ദശങ്ങളയച്ച് എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന നിങ്ങളുടെ അണികളെ എന്തു ചെയ്യണം..?’ എന്നാണ് അനുരാഗ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button