മലയാളിത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രം ആകാശഗംഗ വീണ്ടുമെത്തുന്നു. ആദ്യ ചിത്രം ഒരുക്കിയ വിനയന് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ദിവ്യ ഉണ്ണിയും റിയാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്ന്റെ ബാക്കിയായി എത്തുന്ന ചിത്രം മായയുടെ മകള്‍ ആതിരയുടെ ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്.
ഇരുപതു വർഷത്തിനു ശേഷം ഒരുങ്ങുന്ന രണ്ടാംഭാഗത്തില്‍ വന്‍ മാറ്റങ്ങളാണുള്ളത്. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്ത് ആകാശഗംഗ അവസാനിച്ചിരുന്നു. പ്രസവത്തോടെ മായത്തമ്പുരാട്ടി മരിക്കുന്നു. ആതിര എന്ന മകള്‍ എംബിബിഎസ് വിദ്യാർഥിനിയായി എത്തുമ്പോള്‍ അച്ഛൻ ഉണ്ണികൃഷ്ണവർമയായി റിയാസ് വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുന്നു.
ആകാശഗംഗയിൽ അഭിനയിച്ച മയൂരിയും രാജൻ പി. ദേവും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാല്‍ രാജൻ പി. ദേവിന്റെ ശിഷ്യനായി ഹരീഷ് പേരടി അഭിനയിക്കുന്നു. ആദ്യ സിനിമയിൽ അഭിനയിച്ച കനകലതയും റിയാസും മാത്രമേ രണ്ടാം ഭാഗത്തിലുള്ളൂ. വിനയന്റെ മകൻ വിഷ്ണുവും ഒരു ശ്രദ്ധേയ വേഷമവതരിപ്പിക്കുണ്ട്.
മലയാളി താരം ആതിരയാണ് നായിക. തെന്നിന്ത്യന്‍ നടി രമ്യകൃഷ്ണനും നീണ്ട ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. 80 ലക്ഷം രൂപയ്ക്കാണ് ആകാശഗംഗ ചിത്രീകരിച്ചത്. ഇക്കുറി ബജറ്റ് അഞ്ചുകോടി കവിയുമെന്നു ചിത്രത്തിന്റെ നിർമാതാവു കൂടിയായ വിനയൻ പറഞ്ഞു.
Post Your Comments