GeneralLatest NewsMollywood

യുവനടി രേവതിയുടെ വെളിപ്പെടുത്തലിനു മറുപടിയുമായി സിദ്ദിഖ്

കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെവീഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.

ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്ന് യുവനടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടൻ സിദ്ദിഖ്. കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെവീഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. 2006ൽ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ ഉണ്ടായ സംഭവമാണ് രേവതി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വിഡിയോ ആണ് സിദ്ധിഖ് പങ്കുവച്ചിരിക്കുന്നത്. യുവതിയോട് ‘ഐ ലവ് യു’ എന്നു പറയുമ്പോൾ അവർ തിരിച്ച് ‘മീ ടൂ’ എന്നു പറയുന്നു. യുവതി പറയുന്ന ‘മീ ടൂ’, ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ ‘മീ ടൂ’ കാംപെയ്നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ഹാഷ്ടാഗല്ലാതെ മറ്റു അടിക്കുറിപ്പുകളൊന്നും തന്നെ വിഡിയോയ്ക്ക് അദ്ദേഹം നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button