
നടന്‍ വിവേക് ഒബ്രോയി മുന്‍ കാമുകി ഐശ്വര്യ റായ് ബച്ചനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ ഒരു ട്വീറ്റ് ചെയ്തിരുന്നു. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്നു കാട്ടി വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. നിരവധി വിമര്‍ശനങ്ങള്‍ ശക്തമായതോടെ ട്വീറ്റ് പിന്‍വലിച്ച് വിവേക് മാപ്പുപറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിവേകിന്റെ ട്വീറ്റ് കണ്ടു രോഷാകുലനായ അഭിഷേക് ബച്ചനെ അനുനയിപ്പിക്കാൻ ഐശ്വര്യ റായ് തന്നെ മുൻകൈ എടുക്കേണ്ടി വന്നുവെന്ന് ദേശീയ മാധ്യമങ്ങളില്‍ റിപ്പോർട്ട്.
അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പു ഫലം എന്നിവയെ ഐശ്വര്യ റായ് ബച്ചന്റെ വ്യക്തിജീവിതവുമായി താരതമ്യപ്പെടുത്തുന്ന മീമാണ് വിവേക് പങ്കുവച്ചത്. സാധാരണ രീതിയിൽ നിയന്ത്രണം കൈവിടാത്ത അഭിഷേക് ബച്ചൻ ഈ വിഷയത്തിൽ രോഷാകുലനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിവേക് ഒബ്റോയിക്ക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കണമെന്ന വാശിയിലായിരുന്ന അഭിഷേകിനെ മാധ്യമശ്രദ്ധ നേടാനുള്ള വിവേക് ഒബ്റോയിയുടെ ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നു ഉപദേശിച്ചത് ഐശ്വര്യയായിരുന്നു. വിവേകിന്റെ പുതിയ ചിത്രം ‘പി.എം നരേന്ദ്രമോദി’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അതിനോടു പ്രതികരിക്കുന്നത് വിവേക് ഒബ്റോയിക്ക് അനാവശ്യ മാധ്യമശ്രദ്ധ നൽകുന്നതിനാകും ഉപകരിക്കുകയെന്നും ഐശ്വര്യ, അഭിഷേകിനോട് പറയുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments