തിരുവനന്തപുരം: തനിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകനും നടനുമായ മധുപാല്‍. താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാവിനെയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. മനപ്പൂര്‍വ്വം തന്റെ വാക്കുകള്‍ വളച്ചൊടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ പരിഹസിക്കുകയാണെന്നും മധുപാല്‍ പറഞ്ഞു.
‘നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാല്‍ മുമ്പ ഒരു പൊതുചടങ്ങില്‍ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. തുടര്‍ന്ന് നടന്ന എക്‌സിറ്റ് പോളിന് ശേഷമാണ് വീണ്ടും മധുപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമായത്.
Post Your Comments