കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് അനീഷ് രവി. കാര്യം നിസാരം എന്ന പരമ്പരയിലെ മോഹനകൃഷ്ണന് എന്ന വില്ലേജ് ഓഫീസറെ അവതരിപ്പിച്ച അനീഷ് രവി ദുരിത ജീവിതത്തില്‍ നിന്നും സൌഭാഗ്യങ്ങളിലേയ്ക്ക് എത്തിയതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. അവസരങ്ങള്‍ക്ക് വേണ്ടി പല സംവിധായകരെയും കാണാന്‍ പോയിട്ടുണ്ടെന്നും മോഹനം എന്ന സീരിയലാണ് തനിക്ക് വഴിത്തിരിവായതെന്നും പറയുന്ന അനീഷ് ആശുപത്രിയുടെ മണം കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന അവസ്ഥ ഉണ്ടായിരുന്നുവെന്നും പങ്കുവയ്ക്കുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”2002-2003 കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുദേവൻ എന്ന സീരിയലിൽ ഗുരുദേവനായി അഭിനയിക്കുന്നത്. അതിന് സംസ്ഥാന പുരസ്കാരവും ലഭിച്ചു. അതേസമയത്തു തന്നെ ആലിപ്പഴം എന്ന പരമ്പരയും ചെയ്തു. ഈ കാലഘട്ടത്തിലായിരുന്നു വിവാഹം. വീണ്ടും കരിയറിൽ ഒരു ഇടവേള സംഭവിച്ചു. ഷൂട്ടിങ്ങിനിടയിൽ കാലിൽ പൊള്ളലേറ്റു… ഡങ്കിപ്പനി… അങ്ങനെ ആശുപത്രിയുടെ മണം കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന അവസ്ഥ. അങ്ങനെയുള്ള ദുരിതദിവസങ്ങൾക്കൊടുവിലാണ് മകൻ ജനിക്കുന്നത്. മകൻ ജനിച്ച ദിവസമാണ് ഞാൻ മിന്നുകെട്ട് എന്ന സീരിയലിൽ അഭിനയിക്കാൻ പോകുന്നത്. മലയാള ടെലിവിഷനൻ ചരിത്രത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ച പരമ്പരയായിരുന്നു അത്. മിന്നുകെട്ട് എന്റെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായിരുന്നു. പിന്നീട്, ജീവിതത്തിലും കരിയറിലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ”
Post Your Comments