കാന്‍ അത്താഴവിരുന്നിനിടെ അമേരിക്കന്‍ നടിയായ എല്ലേ ഫാനിങ് മോഹാലസ്യപ്പെട്ടു വീണു. ഇത്തവണത്തെ കാന്‍ ജൂറിയിലെ അംഗമായിരുന്നു എല്ലേ. എന്നാല്‍ അവര്‍ ആരോഗ്യം വീണ്ടെടുത്തായാണ് റിപ്പോര്‍ട്ടുകള്‍.
ചോപാര്‍ഡ് ട്രോഫി അത്താഴവിരുന്നിനിടെയാണ് സംഭവം. എന്നാല്‍ ആദ്യം സംഭവം ആരും അറിഞ്ഞില്ല. തലകറങ്ങി വീണ ഉടന്‍ തന്നെ അവര്‍ ആരോഗ്യം വീണ്ടെടുത്തതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അതേസമയം 21 കാരിയായ നടി തലകറങ്ങി വീണ കാര്യം വ്യാപകമായാണ് പ്രചരിച്ചത്. താന്‍ മോഹാലാസ്യപ്പെട്ടു വീണ കാര്യം നടി തന്നെ സ്ഥിരീകരിച്ചു. താന്‍ തലകറങ്ങി വീണെന്ന് പറഞ്ഞ നടി ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രം സഹിതം ഇന്‍സ്്റ്റാഗ്രാമില്‍ പങ്കുവെച്ചു.
Post Your Comments