2016 ലാണ് കമ്മട്ടിപ്പാടെ റിലീസിനെത്തിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടത് ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണെങ്കിലും തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷം നടന്‍ വിനായകന്റെ പേരിലേക്കും പുതുമുഖം മണികണ്ഠന്റെ പേരിലേക്കും മാറി. കമ്മട്ടിപ്പാടത്തിലൂടെ വിനായകനെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിലൂടെ തന്നെ മികച്ച സഹനടനുള്ള അംഗീകാരം മണികണ്ഠനും ലഭിച്ചു.
കമ്മട്ടിപ്പാടം ഹിറ്റായതോടെ അതില്‍ അഭിനയിച്ച താരങ്ങളുടെ എല്ലാം ജീവിതം മാറി മറിഞ്ഞു. സാധാരണ ചെയ്ത് വന്നിരുന്ന സഹനടന്റെയോ വില്ലന്റെയോ റോളില്‍ നിന്നും നായകനായി മാറിയിരിക്കുകയാണ് വിനായകന്‍. മണികണ്ഠന്‍ ആര്‍ ആചാരിയുടെ കാര്യവും അങ്ങനെ തന്നെ. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമടക്കം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് മണികണ്ഠന്‍. കമ്മട്ടിപ്പാടം മൂന്ന് വര്‍ഷം ആഘോഷിക്കുമ്‌ബോള്‍ ആദ്യമായി സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും രാജീവ് രവിയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രാജീവ് രവി എന്ന സംവിധായകന്‍ എന്നെ കൈപിടിച്ച് സിനിമലോകത്തേക്ക് എത്തിച്ചിട്ടു ഇന്നേക്ക് 3 വര്‍ഷം തികയുന്നു. ഈ കഴിഞ്ഞ 3 വര്‍ഷത്തില്‍ 13 ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. കേരളം സംസ്ഥാന അവാര്‍ഡും ഒപ്പം 2 ഫിലിം ഫെയര്‍ അവാര്‍ഡുകളും വാങ്ങാന്‍ സാധിച്ചു. എന്നിലെ നടനെ കണ്ടെത്തി പ്രേക്ഷകരിലേക്ക് എത്തിച്ച രാജീവ് ഏട്ടനും പിന്നെ ഇത്രയും കാലം എന്റെ കൂടെ ഉണ്ടായ പ്രിയ പ്രേക്ഷകര്‍ക്കും ഞാന്‍ നന്ദി പറയുന്നില്ല, നന്ദിയോടെ ജീവിക്കാം.
Post Your Comments