BollywoodLatest News

താന്‍ തെറ്റ് ചെയ്‌തെന്ന് തോന്നുന്നില്ല; ട്രോള്‍ വിവാദത്തില്‍ പ്രതികരിച്ച് ഈ നടന്‍

ട്രോള്‍ വിവാദത്തില്‍ പ്രതികരിച്ച ബോളിവുഡ് താരം വിവേക് ഒബ്റോയ്. താന്‍ തെറ്റ് ചെയ്‌തെന്ന് തോന്നുന്നില്ല. എന്നാല്‍ എല്ലാവരും എന്നോട് മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നും വിവേക് പറഞ്ഞു. എക്സിറ്റ് പോള്‍ പ്രവചനം ബോളിവുഡ് താരം ഐശ്വര്യയുമായി ബന്ധപെടുത്തി വിവേക് ഒബറോയി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ട്രോളാണ് വിവാദമായത്. ഇതിനെതിരെ പ്രതികരണവുമായാണ് താരം രംഗത്തെത്തിയത്.

താന്‍ ചെയ്ത തെറ്റെന്താണെന്ന് പറയണം. ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു. അത് താന്‍ ആസ്വദിക്കുകയാണ് ചെയ്തത്. അത് തയ്യാറാക്കിയ ആളിന്റെ കഴിവിനെ താന്‍ പ്രശംസിച്ചു. ആളുകള്‍ അത് ഇത്ര വലിയ വിഷയമാക്കി എടുക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ല. നിങ്ങളെ ഒരാള്‍ കളിയാക്കുകയാണെങ്കില്‍ അതൊരു വലിയ വിഷയമായി എടുക്കരുതെന്നും വിവേക് ഒബ്റോയ് പറഞ്ഞു. ആ മീമില്‍ ഉള്ളവര്‍ക്ക് അതൊരു പ്രശ്നമല്ല. എന്നാല്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവര്‍ക്ക് തന്റെ ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ഈ വഴി നോക്കുന്നതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button