GeneralLatest NewsMollywood

പൂര്‍ണ്ണിമ മാത്രമല്ല ശക്തമായ തിരിച്ചുവരവ് നടത്തി മലയാളത്തിന്റെ പ്രിയനടി

തന്റേതായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ രമ്യയുടെ അവസാന മലയാള ചിത്രം 2015–ൽ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ്.

17 വർഷങ്ങൾക്കു ശേഷമാണ് പൂർണിമ മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്ന ചിത്രമാണ് വൈറസ്. നിപ്പ വൈറസ് കാലത്തെ ആവിഷ്കരിക്കുന്ന ചിത്രത്തില്‍ പൂർണിമ മാത്രമല്ല ശക്തമായ കഥാപാത്രവുമായി തിരിച്ചു വരവിനു ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരം. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം വൈറസിലൂടെ തിരിച്ചെത്തുകയാണ് നടി രമ്യ നമ്പീശന്‍.

മലയാളസിനിമയിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് തുറന്നു പറച്ചില്‍ നടത്തിയ രമ്യയുടെ വാക്കുകള്‍ വിവാദമായിരുന്നു. താൻ നടത്തിയ ചില പ്രസ്താവനകളാണ് മലയാളസിനിമയിൽ അവസരം കുറയാൻ കാരണമായതെന്നും നടി പറഞ്ഞിരുന്നു.തന്റേതായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ രമ്യയുടെ അവസാന മലയാള ചിത്രം 2015–ൽ റിലീസ് ചെയ്ത സൈഗാള്‍ പാടുകയാണ്.

ആഷിഖ് അബുവും റിമയും ഫോണിലൂടെയാണ് വൈറസ് സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് തന്നോടു പറയുന്നതെന്ന് രമ്യ പറയുന്നു. ചിത്രത്തിൽ ജോജുവിന്റെ ഭാര്യയുടെ വേഷമാണ് രമ്യയ്ക്ക്. നിപ്പ വൈറസിനെ പോരാടിയവർക്കും ജീവൻ നൽകിയവർക്കും ആദരസൂചകമായി ചെയ്യുന്ന ചിത്രമാണ് വൈറസ് എന്നും രമ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button