ന്യൂയോര്‍ക്ക്: വിഖ്യാത ടെലിവിഷന്‍ സീരിസ് ഗെയിം ഓഫ് ത്രോണ്‍സ് അവസാനിച്ചു. എട്ടു സീസണ് നീണ്ടു നിന്ന പരമ്പരയാണിത്. എന്നാല്‍ സംഭവം ഇതൊന്നുമല്ല. അവസാന എപ്പിസോഡിലെ മണ്ടത്തരം ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍ ഇപ്പോള്‍. അവസാന എപ്പിസോഡിലെ ഒരു രംഗത്തില്‍ വെള്ളകുപ്പി കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. അതും പ്ലാസ്റ്റിക്ക് കുപ്പി. നേരത്തെ നാലാം എപ്പിസോഡില്‍ കോഫി കപ്പ് കണ്ടെത്തിയത് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളകുപ്പിയുടെ കണ്ടെത്തല്‍. എപ്പിസോഡില്‍ ഡ്രാഗണ്‍ പിറ്റില്‍ നടക്കുന്ന യോഗത്തിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്.
ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും അറിവുള്ള ക്യാരക്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന സാമിന്റെ കാലിന് അടിയിലാണ് പ്ലാസ്റ്റിക്ക് കുപ്പി കണ്ടെത്തിയത്. അതിനാല്‍ തന്നെ സാം പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചു എന്ന നിലയിലാണ് ട്രോളുകള്‍ പുരോഗമിക്കുന്നത്. നേരത്തെ എപ്പിസോഡ് നാലില്‍ 17 മിനുട്ട് 40 സെക്കന്റില്‍ എമിലി ക്ലര്‍ക്ക് അഭിനയിക്കുന്ന ഡനേറിയസിന് മുന്നില്‍ ഒരു കോഫികപ്പ് കാണപ്പെട്ടിരുന്നു. പൌരണികമായ ഫിക്ഷന്‍ സീരിസില്‍ കോഫി കപ്പ് വന്നത് വലിയ തെറ്റായി സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ചില ആരാധകര്‍ അത് കോഫി ബ്രാന്റായ സ്റ്റാര്‍ബക്സിന്റെ കോഫി കപ്പാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ Starkbucks എന്ന വാക്ക് ട്രെന്റിംഗായി മാറി. ഇതിന് പിന്നാലെയാണ് പുതിയ തെറ്റ്. എന്തായാലും സോഷ്യല്‍ മീഡിയ ഇത് സംബന്ധിച്ച് ആഘോഷം തുടങ്ങിയിട്ടുണ്ട്. സീസണ് 8ന് ഒട്ടും നിലവാരം പോരാ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്ബോഴാണ് പുതിയ പ്രശ്നം. നേരത്തെ അവസാന സീസണ് വീണ്ടും റീമേക്ക് ചെയ്യണം എന്ന ആവശ്യം ശക്തമായി ഓണ്‍പ്രതിഷേധം നടന്നിരുന്നു.
#SamwellTarly invented Democracy and plastic#GameOfThrones pic.twitter.com/S0qD3FS5yn
— Thrones Facts | HOTD ? (@Thrones_Facts) May 20, 2019
Post Your Comments