മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് ബൈച്ചുംഗ് ബൂട്ടിയയുടെ കഥ സിനിമയാകുന്നു. യുവനടന് ടൈഗര്‍ ഷറോഫ് ബൂട്ടിയ ആയി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ടൈഗര്‍ പ്രതികരിച്ചില്ലെന്നും വാര്‍ത്തകളുണ്ട്. അതേസമയം ടൈഗറിന് തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും നിലവില്‍ കരാറൊപ്പിട്ട സിനിമകള്‍ക്കു ശേഷം ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സില ഗാസിയാബാദ് എന്ന സിനിമയുടെ സംവിധായകന് ആനന്ദ് കുമാറാണ് ചിത്രം അണിയിച്ചൊരുക്കുക. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണകാലത്ത് ഐഎം വിജയനൊപ്പം മുന്നേറ്റത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കുറിച്ച കളിക്കാരനാണ് ബൈചുംഗ് ബൂട്ടിയ. സിക്കിം വംശജനായ ബൂട്ടിയ 1993ല്‍ ഈസ്റ്റ് ബംഗാളിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് മോഹന്‍ ബഗാനിലും ഈസ്റ്റ് ബംഗാളിലുമായി പല തവണ ബൂട്ട് കെട്ടിയ ബൈച്ചുംഗ് ബൂട്ടിയ 1995ല്‍ ഇന്ത്യന്‍ ടീമിലെത്തി.
Post Your Comments