BollywoodNEWSUncategorized

ലോക സിനിമയിൽ ഒരു നടനും ലഭിച്ചിട്ടില്ലാത്ത അപൂർവമായതും ആരും അറിയാത്തതുമായ മോഹൻലാലിന്‍റെ സൗഭാഗ്യം

'തിരനോട്ടം' ബിഗ്‌ സ്ക്രീനില്‍ വെളിച്ചം കണ്ടില്ലെങ്കിലും മോഹന്‍ലാലിന്‍റെ ആദ്യ സിനിമയെന്ന നിലയില്‍ ചിത്രം പ്രേക്ഷകരില്‍ ഇന്നും  ചര്‍ച്ചയാകുന്നുണ്ട്

മോഹന്‍ലാല്‍ എന്ന നടന് സിനിമ നല്‍കിയ സൗഭാഗ്യങ്ങള്‍ നിരവധിയാണ്, തന്റെ അഭിനയ സിദ്ധി കൊണ്ട് മലയാള സിനിമയിലെ നമ്പര്‍വണ്‍ താരമാകാന്‍ മോഹന്‍ലാലിന് കഴിയുകയും ചെയ്തു. എന്നാല്‍ ലോക സിനിമയിലെ ഒരു നടനും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ്വമായ ഒരു സൗഭാഗ്യത്തിന്‍റെ തുടക്കമാണ്‌ മോഹന്‍ലാലിന് തന്റെ കരിയറില്‍ ലഭിച്ചത്.

ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രമാണ്‌ മോഹന്‍ലാല്‍ എന്ന നടനെ താരമാക്കിയതെങ്കിലും മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ തിരനോട്ടം എന്ന ചിത്രത്തിലാണ്. സൈക്കിളില്‍ നിന്ന് വീഴുന്ന രംഗമാണ് മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചത്, മോഹന്‍ലാലിന്റെ സ്വന്തം വീടിനു മുന്നിലായിരുന്നു സിനിമയുടെ ഏറിയ ഭാഗവും ചിത്രീകരിച്ചത്. ഒരു സൂപ്പര്‍ താരത്തിനു വളരെ അപൂര്‍വമായി ലഭിക്കുന്ന ഭാഗ്യങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിന് തന്‍റെ കന്നി ചിത്രത്തിലൂടെ ലഭിച്ചത്. തിരനോട്ടം ബിഗ്‌ സ്ക്രീനില്‍ വെളിച്ചം കണ്ടില്ലെങ്കിലും മോഹന്‍ലാലിന്‍റെ ആദ്യ സിനിമയെന്ന നിലയില്‍ ചിത്രം പ്രേക്ഷകരില്‍ ഇന്നും  ചര്‍ച്ചയാകുന്നുണ്ട്.

നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ നായക തുല്യമായ വേഷം അവതരിപ്പിച്ചത്, ഫാസിലിന്റെയും ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നിര്‍മ്മിച്ചത് നവോദയ അപ്പച്ചനാണ്, ശങ്കര്‍ നായകനായ ചിത്രത്തില്‍ പൂര്‍ണ്ണിമ ജയറാമയിരുന്നു നായികയായത്.

shortlink

Related Articles

Post Your Comments


Back to top button