താര ജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് സ്വകാര്യ ജീവിതത്തിന്റെ പേരിലാണ്. കാൻസറിനോട് പൊരുതി, വെല്ലുവിളികളെ നിഷ്പ്രയാസം മറികടന്ന താരമാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ഭാര്യയ്ക്കൊപ്പം പൂർണ്ണ പിന്തുണയുമായി ആയുഷ്മാനുമുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും വേര്‍പിരിയാന്‍ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ആയുഷ്മാന്‍ വെള്ളിത്തിരയില്‍ ചുംബിക്കുന്നത് തനിക്കു വലിയ പ്രശ്നമായിരുന്നുവെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറാന്‍ ഏറെക്കാലമെടുത്തെന്നും താഹിറ ഒരു അഭിമുഖത്തില്‍ പറയുന്നു. ‘‘ആയുഷ്മാന്റെ ചുംബനരംഗങ്ങള്‍ തന്നെ ആലോസരപ്പെടുത്തിയിരുന്നു. സിനിമകളിൽ പ്രണയിച്ചും ചുംബിച്ചും ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു അയാളെപ്പോഴും. എന്നെ ഒപ്പം കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാള്‍ക്കുണ്ടായിരുന്നില്ല. ഗര്‍ഭിണിയായിരുന്നപ്പോഴുണ്ടായ ഹോര്‍മോണ്‍ ചെയയ്ഞ്ച് ഡിവോഴ്സിനെ കുറിച്ച് വരെ ചിന്തിപ്പിച്ചു. എന്നാല്‍ അയാള്‍ ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
ഒന്നിച്ചു ജീവിക്കാനുള്ള മാനസികനിലയിലായിരുന്നില്ല ഞങ്ങള്‍ വേര്‍പിരിഞ്ഞാലോ എന്നു പലതവണ ഞാന്‍ ചിന്തിച്ചു. എന്നാല്‍, എനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ മാറി. അതോടെ ഞങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു’’ താഹിറ പറയുന്നു
Post Your Comments