സിനിമാ മേഖലയില്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിലൂടെ വിവാദത്തിലായ താരമാണ് തനുശ്രീ ദത്ത. നടന് നാനാ പടേക്കറിനെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചില്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചശേഷം അത്ര എളുപ്പമായിരുന്നില്ല തനുശ്രീയുടെ ജീവിതമെന്നു തുറന്നു പറയുകയാണ് സഹോദരിയും നടിയുമായ ഇഷിത ദത്ത.
എനിക്ക് തനുശ്രീയുടെ കേസിനെ കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍, ആ ദിവസത്തെക്കുറിച്ച് അറിയാം. അന്ന് പോലീസ് എത്തിയില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയില്‍ ആകുമായിരുന്നു. നിങ്ങളും ആ ആക്രമണത്തിന്റെ വീഡിയോ കണ്ടിരിക്കുമല്ലോ. പോലീസ് സമയത്ത് എത്തിയിരുന്നില്ലെങ്കില്‍ അക്രമികള്‍ അവളുടെ കാറിന്റെ ചില്ല് പൂര്‍ണമായി അടിച്ചുതകര്ക്കുമായിരുന്നുവെന്നും ഇഷ പറയുന്നു.
Post Your Comments