മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം യോദ്ധ ഒരുക്കിയ സംവിധായകനാണ് സന്തോഷ് ശിവന്. തന്റെ നിര്‍ണ്ണയം എന്നാ ചിത്രത്തില്‍ ഡോ. റോയ് ആയി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് സംവിധായകന് സംഗീത് ശിവൻ തുറന്നു പറയുന്നു. എന്നാല്‍ ചിത്രത്തില്‍ നായകന് ആയത് മോഹന്‍ലാലും. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് നിർണയത്തിൽ നിന്നും അദ്ദേഹം പിന്മാറിയതെന്നും ഒരു സീരിയസ് ആയ കഥാപാത്രമായിരുന്നു റോയ് എന്നും മോഹൻലാലിന് വേണ്ടി പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും സംഗീത് ശിവൻ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘നിർണയം സിനിമയിൽ ഗംഭീരപ്രകടനമാണ് മോഹൻലാൽ കാഴ്ചവച്ചത്. ആദ്യം ഡോക്ടറിന്റെ വേഷത്തിൽ ഞങ്ങൾ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹത്തിന് അന്ന് തിരക്കുള്ള സമയവും. കുറച്ചു നാൾ അദ്ദേഹത്തിനായി കാത്തിരുന്നു. പക്ഷേ ഡേറ്റ് തരപ്പെടാതെ വന്നപ്പോഴാണ് മോഹൻലാലിനെ നിശ്ചയിച്ചത്. മമ്മൂട്ടി ആയിരുന്നു ഡോക്ടർ റോയി എങ്കിൽ സിനിമയിൽ വളരെ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. വളരെ സീരിയസായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കൽപകവാടിയും ചേർന്ന് എഴുതിയ കഥാപാത്രം.
പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥ ഏറെക്കുറേ മാറ്റി എഴുതി. ഹ്യൂമറും റൊമാൻസും കൂടുതൽ ഉൾപ്പെടുത്തി. സിനിമ പുറത്തിറങ്ങിയതിന് ശേഷം ആദ്യം വിളിച്ചത് മമ്മൂട്ടിയാണ്. ‘നല്ല സിനിമയാണ്. ഇതിൽ അവൻ തന്നെയാണ് നല്ലത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ തിരക്കഥ മാറ്റിയ വിവരമൊന്നും അദ്ദേഹത്തിന് അറിയില്ലല്ലോ. എന്തായാലും ആ അഭിനന്ദനം എനിക്ക് വലിയ സന്തോഷമായി. ഒരു ടെൻഷൻ ഒഴിവായല്ലോ.’ സംഗീത് ശിവന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments