വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പോലീസ് വേഷത്തിലെത്തുന്നു. എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലാണ് രജനീകാന്ത് പോലീസ് വേഷത്തിലെത്തുന്നത്.. ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായാണ് രജനി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും നീണ്ട കാത്തിരിപ്പിന് ശേഷം രജനി പോലീസ് വേഷമണിയുമ്പോാള് ആരാധകരും ആവേശത്തിലാണ്.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളി താരം ചെമ്പന്‍ വിനോദും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നിവേദ തോമസ് രജനിയുടെ മകളുടെ വേഷത്തിലെത്തുന്നു. സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം. പൊങ്കല്‍ റിലീസിനോടനുബന്ധിച്ചാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുക.
Post Your Comments