മലയാളത്തിന്റെ ഹാസ്യ താരങ്ങളില്‍ ഒരാളാണ് ബിജുക്കുട്ടന് . കഥാപാത്രത്തിനായി എന്തുംചെയ്യാന്‍ തയ്യാറാകുന്ന ബിജുകുട്ടനെ ഗോദ സിനിമയിൽ നായിക വാമിക ഗബ്ബി മലർത്തിയടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഇതിനെക്കുറിച്ച് കുട്ടികളുടെ ചലച്ചിത്ര മേളയില്‍ താരം തുറന്നു പറയുന്നു.
”നല്ല വേദന തോന്നി. ആ സീൻ എടുത്തപ്പോൾ റീ ടേക്ക് ഉണ്ടാകണേ എന്നായിരുന്നു പ്രാർഥന. നായികയാണല്ലോ മലർത്തിയടിക്കുന്നത്. പക്ഷേ, ആദ്യ ടേക്കിൽ തന്നെ ആ സീൻ ഒകെയായി. ” എന്നാണ് ചീചുകൊന്ദു ബിജുക്കുട്ടന്റെ മറുപടി. ” സിനിമയിൽ തന്നെ വളരെ പാടു പെട്ടാണ് അഭിനയിക്കുന്നത്. അപ്പോ ജീവിതത്തിൽ എങ്ങനെ അഭിനയിക്കും. അച്ഛനും അമ്മയും ഭാര്യയും മക്കളും കൂട്ടുകാരും എന്നും നമ്മളോടൊപ്പമില്ലേ, അവരുടെ മുന്നിൽ അഭിനയിക്കുന്നത് വഞ്ചനയാകും. അതു ചെയ്യില്ല.” എന്നും ജീവിതവും സിനിമയും തമ്മിലുള്ള അഭിനയ വ്യത്യാസത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments