ഗ്രാമീണത തുളുമ്പുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിതാര. മികച്ച നര്‍ത്തകി കൂടിയായ അനു വിശുംന്‍ റംസാനും ആഘോഷിക്കുന്ന തന്റെ വീടിനെ കുറിച്ചു പങ്കുവയ്ക്കുന്നു.
തന്റെ വീട്ടില്‍ വിഷുവും റംസാനും ഒരുപോലെ ആഘോഷിക്കപ്പെടാറുണ്ട്. ‘‘അച്ഛൻ അബ്ദുൾ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തി അനു സോനാരയുമാ. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങൾ ആഘോഷിക്കും. ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്…’’ അനു പറയുന്നു. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിലാണ് ഇതെല്ലാമെന്നും താരം കൂട്ടിച്ചേര്‍ത്തു
Post Your Comments