Latest NewsMollywood

ഒരു കൂട്ടം പ്രശസ്ത സിനിമകള്‍ പുറത്തിറങ്ങിയ കനകാലയ ബംഗ്ലാവിനും പറയാനുണ്ട് കഥകള്‍

മലയാള സിനിമയില്‍ പുതിയ അവതരണ രീതിക്കും കഥ പറച്ചിലിനും തുടക്കം കുറിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ സിനിമ സ്വപ്നം കണ്ടത് കനകാലയ എന്ന ഒരു വാടക വീട്ടില്‍ നിന്നായിരുന്നു. സുഡാനി ഫ്രം നൈജീരിയ മുതല്‍ റിലീസ് ചെയ്യാനിരിക്കുന്ന തമാശ വരെയുള്ള സിനിമകളുടെ അണിയറക്കാരില്‍ പ്രധാനികള്‍ ഒരുമിച്ച് സിനിമ സ്വപ്നം കണ്ട ഒരു കൂട്ടമാണ്. കോഴിക്കോട് കനകാലയാ ബംഗ്ലാവ് എന്ന വാടകവീട്ടില്‍ നിന്ന് നാല് വര്‍ഷമായി രാപ്പകല്‍ സിനിമ ചര്‍ച്ച ചെയ്ത ചങ്ങാതിമാരുടെ സിനിമകള്‍ ഒരുമിച്ചെത്തുന്ന ആഹ്ലാദം കൂടെ പങ്കിടുകയാണ് രാജേഷ്.

സുഡാനി ഫ്രം നൈജീരിയയുടെ സഹരചയിതാവും സംവിധായകനുമായ സക്കരിയ മുഹമ്മദ്, കെഎല്‍ടെന്‍ പത്ത് സംവിധായകനും, സുഡാനി ഫ്രം നൈജീരിയ, വൈറസ് എന്നീ സിനിമകളുടെ സഹ തിരക്കഥാകൃത്തും തമാശയിലെ ഗാനരചയിതാവുമായ മുഹ്സിന്‍ പരാരി, മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ രചയിതാവ് ഹര്‍ഷാദ്, വരത്തന്റെ തിരക്കഥാകൃത്തുകളും വൈറസിന്റെ സഹ തിരക്കഥാകൃത്തുക്കളുമായ സുഹാസ്-ഷറഫ് കൂട്ടുകെട്ട്, തമാശയുടെ രചയിതാവും സംവിധായകനുമായ അഷ്റഫ് ഹംസ അങ്ങനെ റിലീസ് ചെയ്തതും ചെയ്യാത്തതുമായ നിരവധി സിനിമകളുടെ അണിയറക്കാര്‍ കനകാലയിലെ അന്തേവാസികളാണ്. ഗൗരവമുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ദായോം പന്ത്രണ്ടും എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് ഹര്‍ഷാദ് ആണ് ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം സിനിമയിലെത്തിയത്. ഹര്‍ഷാദിന്റെ തിരക്കഥയിലാണ് ഉണ്ട. അന്‍വര്‍ റഷീദിന്റെ ബിഗ് ബജറ്റ് ചരിത്രസിനിമയുടെയും രചയിതാവാണ് ഹര്‍ഷാദ്.

shortlink

Related Articles

Post Your Comments


Back to top button