തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് പറഞ്ഞതിന് ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്ക് തിരിച്ചടിയായാണ് പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. നടി മായ മേനോനും അക്കൂട്ടത്തിലുണ്ാടയിരുന്നു. മായയ്ക്ക് പുറമേ നിരവധിയാളുകള്‍ റിമ ഒരിക്കല്‍ പോലും പൂരം നേരിട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കാര്യം വ്യക്തമായി മനസിലാക്കാതെ, റിമ പറഞ്ഞതിന്റെ പൂര്‍ണരൂപം മനസിലാക്കാതെ തുടക്കത്തിലേ നടിക്കെതിരെ തിരിഞ്ഞവര്‍ക്കാണ് പുതിയ വാര്‍ത്ത തിരിച്ചടിയായിരിക്കുന്നത്.
ഏഷ്യാവില്ലിലെ ടോക്ക് ടോക്കില്‍ രേഖാമേനോന് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ എന്തുകൊണ്ടാണ് പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് തനിക്ക് തോന്നുന്നത് എന്നതിന്റെ വ്യക്തമായ കാരണവും റിമ പറയുന്നുണ്ട്.
റിമയുടെ വാക്കുകള്‍:
‘പൂരം നേരില്‍ കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വര്‍ഷവും പോകുമായിരുന്നു. എന്റെ അച്ഛന്‍ എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. രാവിലത്തെ വെടിക്കെട്ട് ഗ്രൌണ്ടില്‍ നിന്നിട്ട് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാരത്തിനു നടുവില്‍ നിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു. പോകുമ്‌ബോള്‍ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവല്‍ ആണെന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. പൂരത്തിന് പോയിട്ട് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിട്ട് കാണാന്‍ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേള്‍ക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല’. – റിമ പറഞ്ഞു.
‘തൃശൂര്‍ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണ്. കഷ്ടമാണ്. വിദേശ രാജ്യങ്ങളില്‍ ഫെസ്റ്റിവല്‍സ് നടത്തുമ്‌ബോള്‍ ആണുങ്ങള്‍ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. അപ്പോള്‍ ഇവിടെ ഒരു പ്രശ്‌നമുണ്ട്. തിരക്ക് കാരണം പേടിയാണ്. അമ്ബലങ്ങള്‍, പൊതു സ്ഥലങ്ങളിലൊക്കെ പോകുമ്‌ബോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണെങ്കിലല്ലേ ഒരു രസമുള്ളു? അല്ലാതെ ആണുങ്ങള്‍ മാത്രം അവിടെ പോയിട്ട് എന്താ ചെയ്യുന്നേ? എനിക്ക് മനസിലാകുന്നില്ല. എല്ലാവരും ഒരുമിച്ച് കൂടുക എന്നതാണല്ലോ ഉത്സവം. എന്നാല്‍, അവിടെ അത് നടക്കുന്നില്ല. ആകെ വരുന്നത് ആണുങ്ങള്‍ മാത്രമാണെന്നുമാണ് റിമ പറഞ്ഞത്.
Post Your Comments