ഭാഷാ വ്യത്യാസമില്ലാതെ സംഗീത പ്രേമികളെല്ലാം നെഞ്ചോട് ചേര്‍ത്ത ഗായികയാണ് ശ്രേയ ഘോഷാല്‍. ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ആസാമീസ്, നേപ്പാള്‍, ഒറിയ, ബോജ്പുരി, പഞ്ചാബ്, തുളു എന്നീ ഭാഷകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഗായകി കൂടിയാണിത്. ലോകം മുഴുവന്‍ കൈ നിറയെ ആരാധകരുള്ള ശ്രേയ ഘോഷല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിത പ്രിയ ഗായിക ഒരുപാരാധിയുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ്.
തന്റെ ഒരു സംഗീത ഉപകരണം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അനാസ്ഥകാരണം കേടു വന്നുവെന്നു എന്നാണ് ശ്രേയ ട്വീറ്റ് ചെയ്തത് ” സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരേയോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നാണ് തനിയ്ക്ക് തോന്നുന്നത്. എന്തായാലും നന്ദി ഒരു പാഠം പഠിച്ചു. ശ്വേയ ട്വീറ്റ് ചെയ്തു. താരത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത് പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. ഗായികയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു. ബുദ്ധിമുട്ട് ഉണ്ടാക്കിയതില്‍ ഖേദിക്കുന്നു. ഗായികയുടെ പരാതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പരാതിയില്‍ പരിഹാരം കാണുമെന്നും എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.
I guess @SingaporeAir does not want musicians or any body who has a precious instrument to fly with on this airline. Well. Thank you. Lesson learnt.
— Shreya Ghoshal (@shreyaghoshal) May 15, 2019
Post Your Comments