
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കെതിരെ ബോളിവുഡ് നടന് വിവേക് ഒബ്റോയ്. ദില്ലിയിലെ ബിജെപി വക്താവ് തേജീന്ദര്‍പാല്‍ സിംഗ് ബാഗയെ കൊല്‍ക്കത്ത ഹോട്ടല്‍ മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിലും പ്രിയങ്ക ശര്‍മ്മയെ സുപ്രീംകോടതി ജാമ്യം നല്‍കിയിട്ടും 18 മണിക്കൂറോളം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് വിവേകിന്റെ വിമര്‍ശനം.
കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുടെ ഭരണത്തിനു കീഴില്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും അപകടാവസ്ഥയിലാണെന്നും മമതയെ പോലെ ബഹുമാനത്തിന് ഉടമയായ ഒരാള്‍ ഇറാഖിലെ സ്വേച്ഛാധിപതിയായിരുന്ന സദ്ദാംഹുസൈനെപ്പോലെ പെരുമാറുന്നത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാകുന്നില്ലെന്ന് ട്വിറ്ററിലൂടെ വിവേക് പറഞ്ഞു
Post Your Comments