GeneralLatest NewsTV Shows

സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ വാപ്പ വിളിച്ചിട്ടില്ല, വീട്ടില്‍ ചിലവിന് തരാത്ത വാപ്പ; ജീവിത കഥ പങ്കുവച്ച് ബിഗ്‌ ബോസ് താരം

15ആം വയസ്സില്‍ ആയിരുന്നു ഉമ്മാന്റെ കല്യാണം, വീട്ടു ജോലിക്കും, മെക്കാട് പണിക്കും ഒക്കെ പോയിട്ടാണ് ഉമ്മ എന്നെ പഠിപ്പിച്ചത്

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ് കരീം. മാതൃദിനത്തില്‍ ഷിയാസ് തന്റെ അമ്മയെ കുറിച്ചു പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഉപ്പയുടെ സ്നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് ജോലിക്ക് പോയി തന്നെ വളര്‍ത്തിയതെന്നും ഷിയാസ് പറയുന്നു. സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ തന്നെ വാപ്പ വിളിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഷിയാസ് കുറിപ്പില്‍ പറയുന്നതിങ്ങനെ..

’15ആം വയസ്സില്‍ ആയിരുന്നു ഉമ്മാന്റെ കല്യാണം, ചെറിയ പ്രായത്തില്‍ കല്യണം കഴിക്കുന്ന ഒരു പെണ്കുട്ടിയുടെ ജീവിത്തില്‍ കടന്നു പോകുന്ന പ്രശ്നങ്ങള്‍ അത്രമേല്‍ വലുതാണ്, 16ആം വയസില്‍ ഉമ്മയ്ക്ക് ഞാന്‍ ജനിച്ചു പ്രായപൂര്‍ത്തി ആകുന്നതിന് മുന്നേ ഒരു കുടുംബ ജീവിതം നയിക്കേണ്ടി വരുന്നത് ശെരിക്കും ദുഷ്‌കരമാണ് … വാപ്പ എന്നു പറയുന്നത് എനിക്ക് ഒരു മനുഷ്യന്‍ മാത്രമാണ്. എന്നെ സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ എന്നെ വാപ്പ വിളിച്ചിട്ടില്ല … വാപ്പ വീട്ടില്‍ ചിലവിന് തരില്ല അത് കൊണ്ട് തന്നെ ഉമ്മയാണ് ജോലിക്ക് പോയി വീട് നോക്കിയിരുന്നത് … വീട്ടു ജോലിക്കും, മെക്കാട് പണിക്കും ഒക്കെ പോയിട്ടാണ് ഉമ്മ എന്നെ പഠിപ്പിച്ചത് … 24 ആം വയസില്‍ ഞാന്‍ മോഡലിംഗ് ചെയ്യുമ്ബോഴും ഉമ്മയോട് ആളുകള്‍ ചോദിക്കും എന്താണ് ഷിയാസിന്റെ ജോലി എന്നു അപ്പോ അല്പം തല താഴ്ത്തി ഉമ്മ പറയും ‘അവന്‍ സ്ഥിര ജോലി ആയിട്ടില്ല മോഡലിംഗ് ചെയ്യുന്നു ‘ എന്ന് … വര്‍ഷങ്ങള്‍ കഴിഞ്ഞു തല വര മാറ്റി എഴുതിയ വര്‍ഷം, കാരണം വാപ്പയും ഉമ്മയുടെയും സ്നേഹമറിഞ്ഞവര്‍ക്ക് രണ്ടുപേരോടും ആയിരിക്കും സ്നേഹം എനിക്ക് പക്ഷെ ഉമ്മയോട് മാത്രമാണ് കാരണം ഞാന്‍ ഉമ്മ മോന്‍ ആണ് …

ഉമ്മയാണ് എന്നെ വളര്‍ത്തിയത് ഉമ്മയാണ് എന്നെ സപ്പോര്‍ട്ട് ചെയ്തത്, എന്നെ വീഴാതെ താങ്ങി നിര്‍ത്തിയതും എന്റെ ഉമ്മയാണ്… ഇന്നു പക്ഷേ എന്റെ ഉമ്മയ്ക്ക് അല്പം തല ഉയര്‍ത്തി 2 പേരോട് എങ്കിലും പറയാം ‘ ഞാന്‍ ഷിയാസ് കരീമിന്റെ ഉമ്മയാണ് ‘

shortlink

Related Articles

Post Your Comments


Back to top button