സമൂഹ മാധ്യമങ്ങളില്‍ സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍ ആകാറുണ്ട്. എന്നാല്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ രംഗത്ത് എത്തുകയും അശ്ലീല കമന്റുകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന മോശം കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഇഷ ഗുപ്ത.
തന്റെ ചിത്രങ്ങള്‍ക്കെതിരെയുള്ള ട്രോളുകള്‍ വായിച്ച് ദേഷ്യമാണ് തോന്നുന്നതെന്നും എന്താണ് ഇവരുടെയൊക്കെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്നും ഇഷ പറഞ്ഞു. അവരുടെ മനസ്സില്‍ എന്തായിരിക്കും എന്ന് ചിന്തിച്ച് അത്ഭുതം തോന്നാറുണ്ടെന്നും ഇഷ പറഞ്ഞു.
‘നിങ്ങള്‍ എനിക്ക് ഭക്ഷണം തരുന്നില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങളെന്നെ സാമ്പത്തികമായി സഹായിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായം എനിക്ക് കണിക്കിലെടുക്കേണ്ട കാര്യമില്ല. എന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. അത് തന്നെയാണ് എന്റെ അഭിപ്രായവും. ലോകത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീരഭാഗങ്ങളെ കുറിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ദയവായി നിങ്ങളുടെ സമയം എന്തെങ്കിലും നല്ല കാര്യത്തിനായി വിനിയോഗിക്കൂ’, ഇഷ വ്യക്തമാക്കി
Post Your Comments