കന്നടയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രമ്യ. എന്നാൽ സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും രമ്യയ്ക്ക് മികച്ച സ്ഥാനം നൽകുന്നുണ്ട് ആളുകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണങ്ങളിൽ സജീവമായിരുന്നു രമ്യ. എന്നാൽ ഒരു അഭിമുഖത്തിനിടയിൽ തന്റെ സ്വാകാര്യ ജീവിതത്തെക്കുറിച്ചും രമ്യ
അച്ഛനില്ലാതെയാണ് താൻ വളർന്നതെന്നും അതുകൊണ്ട് കുട്ടികാലത്തെ ജീവിതം വളരെ ദുസ്സഹമായിരുന്നുവെന്നും രമ്യ പറഞ്ഞു. അമ്മയ്ക്ക് മറ്റെന്തിനേക്കാളും വിദ്യാഭ്യാസമായിരുന്നു വലുത് അതുകൊണ്ട് ഒരുപാട് തന്നെ പഠിപ്പിച്ചു.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ എവിടെയാണെന്ന് ചോദിക്കുമ്പോൾ വായില്‍ തോന്നുന്ന കള്ളത്തരങ്ങളൊക്കെ പറയും. അച്ഛന്‍ വിമാനാപകടത്തില്‍ മരിച്ചു, അച്ഛന്‍ അമേരിക്കയിലാണെന്നൊക്കെ പറഞ്ഞു.
അച്ഛനില്ലാത്ത കുട്ടിയായത് കാരണം എന്നെ പലരും ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്തു. അതുകൊണ്ട് അധികം കൂട്ടകാരൊന്നും എനിക്കില്ല. സങ്കടം വരുമ്ബോള്‍ ബൈബിള്‍ മറിച്ച് വായിക്കും. ദൈവം എപ്പോഴും എന്റെ കൂടെയുണ്ടെന്ന വിശ്വാസം എനിക്കുണ്ട്.
അമ്മയുമായി എനിക്ക് വികാരപരമായ ബന്ധമാണുള്ളത്. പക്ഷെ ഞങ്ങളൊരുപാട് സംസാരിക്കാറില്ല. ഒരിക്കലും അമ്മയുടെ മുന്നിലിരുന്ന് കഴിഞ്ഞ ജീവിതത്തെ കുറിച്ചോ അച്ഛനെ കുറിച്ചോ ഞാന്‍ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തില്‍ ഞാനിടപെടാറില്ല. അമ്മ എന്റെ ജീവിതത്തിലും- രമ്യ പറഞ്ഞു.
Post Your Comments