കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നിഷ സാരംഗും ബിജു സോപാനവും. ഉപ്പും മുളകുമെന്ന പരമ്പരയിലെ നീലുവും ബാലുവുമായി ഇവര തകര്ത്തഭിനയിക്കുയാണ്. വ്യത്യസ്തമാര്‍ന്ന സംഭവികാസങ്ങളുമായി മുന്നേറുന്ന പരമ്പരയിലെ ഇപ്പോഴത്തെ താരം പാറുക്കുട്ടിയാണ്. പാറുവിന്റെ ക്യൂട്ട് എക്സ്പ്രഷനും സംസാരവുമൊക്കെ കേള്‍ക്കാനായാണ് തങ്ങള്‍ക്ക് ഇഷ്ടടമെന്ന് വ്യക്തമാക്കി ആരാധകരുമെത്തിയിരുന്നു. നിഷയും ബിജുവും ഉപ്പും മുളകിന് പുറമേ ബിഗ് സ്ക്രീനിലും ഒരുമിച്ചെത്തുകയാണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
നാടകത്തില്‍ നിന്നുമാണ് ബിജു സോപാനത്തിന്റെ വരവ്. കാവാലം നാരായണപ്പണിക്കരുടെ ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. സീരിയലിലും സിനിമയിലുമൊക്കെയായി സജീവമാണ് നിഷ സാരംഗ്. ഇരുവരും ബിഗ് സ്ക്രീനില്‍ ആദ്യമായി ഒന്നിക്കുകയാണ്. നവാഗതനായ ആഷാദ് ശിവരാമന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ലൈക്ക എന്ന സിനിമയ്ക്കായാണ് ബാലുവും നീലുവും ഒരുമിച്ചെത്തുക. നേരത്തെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ചെത്താന്‍ പോവുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments