
മനസ്സില്‍ സ്പര്‍ശിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ചെയ്തു കൈയ്യടി നേടിയ നടന്‍ മമ്മൂട്ടി ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലെ മുന്‍നിര അഭിനേതാവാണ്, എണ്‍പതുകളില്‍ മമ്മൂട്ടി തന്റെ അഭിനയ സപര്യ ആരംഭിക്കുമ്പോള്‍ ചെറിയ ചെറിയ വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്, നായക പ്രാധാന്യമുള്ള സിനിമകളും, നല്ല സിനിമകളും മമ്മൂട്ടിയില്‍ നിന്ന് ചിലപ്പോഴൊക്കെ മാറി നിന്നിരുന്നു, അതിന്റെ സങ്കടം ഒരിക്കല്‍ മമ്മൂട്ടി പങ്കുവച്ചത് നടന്‍ നെടുമുടി വേണുവിനോടാണ്.
“തനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നില്ലെന്ന സങ്കടം”, മമ്മൂട്ടി പങ്കുവച്ചപ്പോള്‍ നെടുമുടി പറഞ്ഞത് ഇപ്രകാരം, “മമ്മൂട്ടി താങ്കള്‍ എന്തിന് സങ്കടപ്പെടണം, നാളത്തെ സൂപ്പര്‍ സ്റ്റാര്‍ നിങ്ങളാണ്, നല്ല ഉയരം, സൗന്ദര്യം, നല്ല ശബ്ദം, ഒരു സൂപ്പര്‍ താരത്തിനു വേണ്ട എല്ലാ ലക്ഷണങ്ങളുമുള്ള നിങ്ങള്‍ സങ്കടപ്പെടരുത്, ഇന്ത്യ അറിയുന്ന വലിയ നടനായി നിങ്ങള്‍ നാളെ കൈയ്യടി നേടും ഉറപ്പ്,
മോഹന്‍ലാലിനെ പോലെ തന്നെ മമ്മൂട്ടിയുമായും നിരവധി സിനിമകളില്‍ ഒന്നിച്ച നെടുമുടി വേണു കോമ്പിനേഷന്‍ സീനുകള്‍ ഗംഭീരമാക്കുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള നടനായിരുന്നു, മമ്മൂട്ടിയുടെയും, നെടുമുടി വേണുവിന്റെയും തുടക്കകാല സിനിമകളില്‍ ഇവര്‍ ഒന്നിച്ച ചിത്രങ്ങളും പലതും ഏറെ ശ്രദ്ധേയമായിരുന്നു, സിനിമയ്ക്ക് പുറത്തും ഇവരുടെ സൗഹൃദം മാതൃകപറയുമായിരുന്നു.
Post Your Comments