കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളില്‍ ഒന്നാണ് കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള കോമഡി പരിപാടികള്‍. ജനപ്രിയ പരമ്പര ഉപ്പും മുളകും പോലെ ഒരു കുടുംബത്തിന്റെ രസകരമായ വിശേഷങ്ങളുമായി ഒരു പരിപാടി എത്തുന്നു. കുടുംബ കോടതി എന്നാണു പരമ്പരയുടെ പേര്.
പ്രമുഖ മലയാളം ചാനലില്‍ മേയ് 20 മുതല്‍ ആരംഭിക്കുന്ന പരമ്പര ഒരുക്കുന്നത് സംവിധായകന് രാജേഷ് തലച്ചിറയാണ്. വക്കീല്‍ ശശീന്ദ്രനും ഭാര്യ ജയന്തിയുടെയും ജീവിതകഥയാണ് പറയുന്നത്. പരമ്പരയില്‍ ദമ്പതിമരായി എത്തുന്നത് യഥാര്‍ത്ഥ ജീവിതത്തിലെ താര ദമ്പതിമാരായ ബീനാ ആന്റണിയും ഭര്‍ത്താവ് മനോജ് നായരുമാണ്.
Post Your Comments