GeneralMollywood

യുവ സംവിധായകന്റെ മൃതദേഹം റെയില്‍വേ പാളത്തില്‍

വ്യാഴാഴ്ച രാത്രിയാണ് അരുണിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവ സംവിധായകന്റെ മൃതദേഹം റെയില്‍വേ പാളത്തില്‍. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മയുടെ മൃത ദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ അരുണിനുവേണ്ടി അന്വേഷണം നടക്കുകയായിരുന്നു.

ആദ്യ സിനിമ പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുകയായിരുന്നു അരുണ്‍. തഗ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്. നാലു വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അരുണ്‍ സ്വന്തമായി സംവിധാനം ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് അരുണിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button