സെലിബ്രിറ്റികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ബോളിവുഡ് താര സുന്ദരി കത്രീനയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വിവാഹാഭ്യര്‍ത്ഥനയുമായി ഒരു ആരാധകന്. ‘നിങ്ങളുടെ ഫോണ്‍ നമ്പറ് തരൂ.. എന്നെ വിവാഹം ചെയ്യൂ. ഞാന്‍ നിങ്ങളുമായി അഗാധമായ പ്രണയത്തിലാണ്. നിങ്ങളില്ലെങ്കില്‍ ഞാന്‍ മരിച്ച് പോവും’ എന്നാണ് ആരാധകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ കത്രീന സല്‍മാനുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം വരെ എത്തിയ ആ ബന്ധം വേര്‍പിരിയുകയും രണ്‍ബീര്‍ കപൂറുമായി താരം അടുപ്പത്തില്‍ ആകുകയും ചെയ്തു. എന്നാല്‍ വീണ്ടും സല്‍മാനുമായി അടുക്കുന്നുവേന്നാണ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച. ഈ അവസരത്തിലാണ് താരത്തിനോട് വിവാഹ അഭ്യര്‍ത്ഥനയുമായി ആരാധകന് എത്തിയത്.
ഇത്തരം വികാരങ്ങള്‍ ആരാധകര്‍ക്ക് ഉണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് വിവാഹാഭ്യര്‍ത്ഥനയ്ക്ക് കത്രീനയുടെ മറുപടി.
Post Your Comments