സിനിമാ മേഖഖയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി പല നടിമാരും രംഗത്തെത്തി. ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ ശക്തമായ മീ ടു മൂവ് മെന്റിന്റെ ഭാഗമായ ഇത്തരം വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍ മലയാള സിനിമയിൽ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. മലയാള സിനിമയിൽ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ലെന്ന് പ്രത്യേക അഭിമുഖത്തിൽ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
”തൊഴിൽരംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയിൽ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ല. സ്വയം തയാറായാൽ എന്തും സംഭവിക്കാം. അല്ലാതെ ഒരു ചൂഷണവുമില്ല” ശ്രീനിവാസൻ പറഞ്ഞു.
താരമൂല്യമാണ് വേതനം നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്നും നയൻതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം പല നടന്മാർക്കും ലഭിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. കൂടാതെ വനിതാ സംഘടനയുടെ ആവശ്യമില്ലെന്നും ശ്രീനിവാസന് പറഞ്ഞു. ”ഞാൻ ഏതെങ്കിലും സംഘടന ഇല്ലാതാക്കാൻ വേണ്ടിയല്ല സംസാരിക്കുന്നത്. സത്യങ്ങളാണ് പറയുന്നത്. ചില സത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്. പറഞ്ഞാൽ അതു കൂടിപ്പോകും,” ശ്രീനിവാസൻ അഭിമുഖത്തിൽ വ്യക്തമാക്കി.
Post Your Comments