തന്റെ ലോകം ഭരിക്കുന്ന കുഞ്ഞു നക്ഷത്രത്തിന്റെ മുഖം ആരാധകര്‍ക്കായി പങ്കുവച്ച് തെന്നിന്ത്യന്‍ യുവതാരം. കെജിഎഫ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ കന്നടതാരം യഷ് തന്റെ മകളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. അക്ഷയതൃതീയയിലാണ് കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്.
‘എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഞങ്ങള്‍ ഇതുവരെ അവള്‍ക്ക് പേരിട്ടിട്ടില്ല, അവളെ തല്ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അവള്‍ക്ക് നല്‍കൂ’ എന്ന കുറിപ്പിലാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്.
യഷിന്റെ ഭാര്യയും നടിയുമായ രാധികയും കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മുഖം വ്യക്തമാക്കാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു
Post Your Comments