മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ഒരുനാൾ വരും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് സമീര റെഡ്ഡി. വാരണം ആയിരം എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരം കാസ്റ്റിങ് കൗച്ച് എന്നത് യാഥാർഥ്യമാണെന്നും സിനിമയിലെ സഹപ്രവർത്തകരിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.
‘സിനിമയിലെ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതൊക്കെ അടിയന്തരമായി പരിഹരിക്കേണ്ടവയാണ്. കാസ്റ്റിങ് കൗച്ച് ഒരു യാഥാർഥ്യമാണ്. ഒരുപാട് തവണ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ പല സഹപ്രവർത്തകരും എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. സ്ത്രീ ഒരു ഉപഭോഗ വസ്തുവല്ല എന്ന പുരുഷന്മാർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’ സമീര പറയുന്നു.
‘സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമയിലും ഉളളത്. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യതയില്ല. അതു തന്നെ സിനിമയിലും സംഭവിക്കുന്നു.’ സമീര അഭിപ്രായപ്പെട്ടു.
Post Your Comments