ഒരുകാലത്ത് സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരമാണ് അഞ്ജു അരവിന്ദ്. തമിഴകത്ത് വിജയ് അടക്കമുള്ള താരങ്ങളുടെ നായികയായി തിളങ്ങി അഞ്ജു മലയാളത്തില്‍ സഹതാര വേഷങ്ങളിലെയ്ക്ക് ചുരുങ്ങി. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്നും വിട്ടുമാറി സീരിയല്‍ രംഗത്തേയ്ക്ക് ചുവടുറപ്പിച്ചു. എന്നാല്‍ പിന്നീട് അഭിനയ രംഗത്തു നിന്നും താരം പിന്മാറി.
20 വര്‍ഷത്തിനുശേഷം ടെലിവിഷന്‍ രംഗത്ത് സജീവ മാകാന്‍ ഒരുങ്ങുകയാണ് അഞ്ജു അരവിന്ദ്. ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് അഞ്ജുവിന്റെ തിരിച്ചു വരവ്. പുതിയ വേഷം താന്‍ ആസ്വദിക്കുകയാണെന്നു പറയുന്ന അഞ്ജു സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നു. നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. ”മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. അങ്ങനെ കുറേ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും” അഞ്ജു പറയുന്നു. അതോടെ സീരിയല്‍ നിര്‍ത്തി. ഞാന്‍ ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. വിവാഹശേഷം ബംഗ്ലൂറിലായിരുന്നു താരം.
Post Your Comments