ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ പേളിയും ശ്രീനിഷും വിവാഹിതരായി. ഈ വിവാഹം കഴിഞ്ഞ ദിവസം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ചൊവ്വര പള്ളിയില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ ഈ വിവാഹ ചിത്രങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച അടുത്ത വധുവിനെ പറ്റിയാണ്.
നടി അഹാന കൃഷ്ണ യാണ് ഉടന്‍ വിവാഹിതയാകാന്‍ പോകുന്നതെന്ന് സൂചന. അതിനെ കുറിച്ചു താരം പറയുന്നതിങ്ങനെ.. “പേളി മാണി നമ്മുടെ സുന്ദരിയായ വധു, ഭര്‍ത്താവ് ശ്രീനിഷിന്റെ കൈകോര്‍ത്ത് പിടിച്ച് പള്ളിയില്‍ നിന്നും ഇറങ്ങുന്നു. ആചാരപ്രകാരം തന്റെ കയ്യിലിരുന്ന ബൊക്കെ പുറകിലേക്ക് വലിച്ചെറിയുന്നു…എന്നിട്ട് ഏത് ബ്രൈഡ്‌സ്‌മെയ്ഡിന്റെ കയ്യിലാണ് അത് വന്നു പെട്ടതെന്ന് ഊഹിക്കൂ….. നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയുന്ന പോലെ ഈ ബൊക്കെ പിടിക്കുന്ന വ്യക്തിയാണ് അടുത്ത വധു എന്നാണ് സങ്കല്‍പം. ഇത് നടക്കുമ്പോള്‍ ഞാന്‍ പുറകിലാണ് പോയി നിന്നത്. കാരണം അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബൊക്കെ എനിക്ക് പിടിക്കാനും താത്പര്യമുണ്ടായിരുന്നില്ല.
അതിലേറെ ഇതിനെക്കുറിച്ച് എക്‌സൈറ്റഡ് ആയ മറ്റ് ബ്രൈഡ്‌സ്‌മെയ്ഡുകള്‍ക്ക് അത് കിട്ടണമെന്നും ഉണ്ടായിരുന്നു. ഞാന്‍ ചീര്‍ ലീഡര്‍ ആവാന്‍ തയ്യാറായിരുന്നു. പേളി അവളുടെ കയ്യിലിരുന്ന ബൊക്കെ എറിഞ്ഞു. ആര്‍ക്കോ അത് കയ്യില്‍ കിട്ടിയതായിരുന്നു അത് അവളുടെ കയ്യില്‍ നിന്നും വഴുതിപ്പോയി..
എന്നിട്ടോ അതെന്റെ കൈകളില്‍ വന്നു വീണു. ശരിയാണ് ഞാന്‍ അത് താഴെ ഇട്ടില്ല. കാരണം ഏതൊരു ബ്രൈഡ്‌സ്‌മെയ്ഡും പൂക്കള്‍ ഇഷ്ടപെടുമല്ലോ ..ജീവിതപാഠം ചിലപ്പോള്‍ ചില കാര്യങ്ങള്‍ക്ക് പുറകേ നിങ്ങള്‍ പോയില്ലെങ്കില്‍ പോലും അവ നിങ്ങളെ തന്നെ തേടി വരും”
Post Your Comments