മലയാളത്തിന്റെ യുവ ഹീറോ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ നടനെന്ന നിലയിലാണ് തന്റെ പ്രൊഫൈല്‍ വളര്‍ത്തുന്നത്, മലയാളത്തില്‍ നിന്ന് മാറി മറ്റു ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദുല്‍ഖര്‍ സോളോ എന്ന ചിത്രത്തിനു ശേഷം വലിയ ഒരു ഇടവേള കഴിഞ്ഞാണ് മലയാളത്തിലെത്തുന്നത്, വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് ടീം തിരക്കഥ രചിക്കുന്ന ഒരു യമണ്ടന്‍പ്രേമകഥയാണ് ഡിക്യൂവിന്റെ പുതിയ ചിത്രം.
കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിയുടെ മകനെന്ന നിലയിലുള്ള പ്രേക്ഷകരുടെ താരതമ്യത്തെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് ദുല്‍ഖര്‍.
“ഞാനത് ബ്രേക്ക് ചെയ്യാനൊന്നും നോക്കിയില്ല, പകരം വാപ്പച്ചിയുമായുള്ള താരതമ്യമുണ്ടാക്കുന്ന എല്ലാ സാഹചര്യത്തില്‍ നിന്നും ഞാന്‍ മാറി നിന്നു, ആ താരതമ്യം വലിയ ഭാരമല്ലേ, പേടിയില്ലേ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്, നമ്മള്‍ എന്ത് ചെയ്യാനാണ്, എനിക്ക് വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി ആ ഇമേജില്‍ നിന്നും ഞാന്‍ ഓടി ഒളിക്കുകയായിരുന്നു. ഏതു പശ്ചാത്തലത്തില്‍ നിന്ന് വന്നാലും ഇവിടെ നിലനില്‍ക്കുക എന്നത് നമ്മുടെ കാര്യമല്ല, പത്തുവര്‍ഷത്തെ പ്ലാനും കണക്ക് കൂട്ടി സിനിമയില്‍ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല, ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച വലിയ ഒരു കാര്യമുണ്ട്, സിനിമ നല്ലതാണെങ്കില്‍ അത് വര്‍ക്ക് ഔട്ടാകും”.
Post Your Comments