ഓരോ സിനിമയുടെയും വിജയത്തിന് നടന്, സംവിധായകന്, കഥ തുടങ്ങിയ പല ഘടങ്ങള്‍ പറയുമ്പോഴും അധികം ആരും ശ്രദ്ധിക്കാതെ പോകുന്നവരാണ് നിര്‍മാതാക്കള്‍. മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് പികെആര്‍ പിള്ള. സൂപ്പര്‍താരം മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടിക്കൊടുത്ത ചിത്രങ്ങള്‍ക്ക് പിന്നില്‍ പികെആര്‍ പിള്ളയുടെ കരങ്ങളുമുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ വളര്‍ത്തി വലുതാക്കിയവരൊന്നും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ് നിര്‍മാതാവ് പികെആര്‍ പിള്ളയെന്ന് വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഭാര്യ രമ.
സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞുവെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും അവര്‍ പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര് മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.
” ജയസൂര്യയുടെ കരിയറില്‍ ബ്രേക്കായ ചിത്രം ഊമപ്പെണ്ണിനു ഊരിയാടാപ്പയ്യന്‍ ഞങ്ങളുടെ സിനിമയാണിത്. ഊമപ്പെണ്ണു വിജയിച്ചിരുന്നില്ലെങ്കില്‍ ഇന്നത്തെ ജയസൂര്യ ഉണ്ടാവുമായിരുന്നില്ല. ജയസൂര്യയുടെ അടുത്ത സിനിമ പ്രണയമണിത്തൂവലും ഞങ്ങളുടെയായിരുന്നു.
നായര്‍സാബ് പിള്ളസാറിന്റെ സ്വന്തം നിര്‍മ്മാണമാണ്. ലിബര്‍ട്ടി ബഷീറിന്റെ സിനിമയാണ് എന്നാണ് പറയുന്നത്. പക്ഷെ പണം മുടക്കിയതു പി. കെ. ആര്. പിള്ളയാണ്. ചിത്രവും നായര്‍ സാബും ഒരേ സമയം ഷൂട്ട് ചെയ്ത സിനിമകളാണ്. കശ്മീരത്തിനും പണം മുടക്കി. ആ സമയത്ത് പ്രതിസന്ധി വന്നപ്പോള്‍ വിറ്റ സിനിമയാണത്. സ്വന്തമായി എടുത്ത സിനിമകള്‍ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ തുടങ്ങി പിള്ളസാര്‍ നിര്‍മ്മിച്ച മുഴുവന്‍ ചിത്രങ്ങളുടെയും സാറ്റലൈറ്റ് റൈറ്റ് പോലും ആരുടെയോ കൈകളിലാണ്. ഈ സിനിമകളുടെ സാറ്റലൈറ്റ് കൈവശമുള്ളവര്‍ സ്വന്തമാക്കിയത് കോടികളാണ്. ഈ സാറ്റലൈറ്റ് മാത്രമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല.” അവര്‍ പറഞ്ഞു
Post Your Comments