
പതിനേഴുവര്‍ഷം സഹനടനായി സിനിമയില്‍. ഇപ്പോള്‍ ബോളിവുഡിലേയ്ക്ക് ചിവട് വയ്ക്കുകയാണ് നടന്‍ പ്രശാന്ത്. സിനിമാ സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ് പ്രശാന്ത്. ടെലിവിഷന്‍ അവതാരകനായി എത്തുകയും ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത പ്രശാന്ത് സിനിമ എന്ന മോഹത്തെക്കുറിച്ചു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
ആറാം ക്ലാസ് മുതല്‍ കലാപരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയ പ്രശാന്ത് അച്ഛന്റെ തീരുമാനപ്രകാരം സിനിമ പഠിക്കുകയും ചാനലുകളില്‍ അവതാരകനാവുകയും ചെയ്തു. അതിനെ കുറിച്ചു പ്രശാന്തിന്റെ വാക്കുകള്‍ ഇങ്ങനെ ..”ഒരു ഗെയിം ഷോ നടത്തി, ഹിറ്റായി. അതുവഴി സിനിമകളിൽ ചെറിയ റോളുകൾ ലഭിച്ചു. ആ സമയത്ത് ദുബായിൽ ഒരു എഫ്എമ്മിൽ ആർജെ ആയി അവസരം കിട്ടി. പക്ഷേ ഞാൻ സിനിമാമോഹം കാരണം പോയില്ല.ഒടുവിൽ സിനിമയും നടന്നില്ല, കൈയിൽ വന്ന പണിയും പോയി എന്ന അവസ്ഥയായി.” അപ്പോഴും മിനിസ്ക്രീൻ തനിക്ക് രക്ഷയായെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി നായകനായ മധുര രാജയാണ് പ്രശാന്തിന്റെ അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം. അർജുൻ കപൂർ നായകനാകുന്ന ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്നൊരു ബോളിവുഡ് ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.
Post Your Comments