GeneralKollywoodLatest News

നടി നയന്‍‌താരയുടെ വിവാഹനിശ്ചയം ഉടന്‍!!

തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമായിരിക്കും വിവാഹം നടത്തുക.

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നയൻതാരയും സംവിധായകൻ വിഗ്‌നേഷ് ശിവനും വിവാഹനിശ്ചയത്തിന് ഒരുങ്ങുന്നു.

നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് പുതിയ വാര്‍ത്ത‍. അടുത്തവർഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും സൂചന. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമായിരിക്കും വിവാഹം നടത്തുക.

2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിഗ്നേഷും പരിചയത്തിലായത്. പ്രണയത്തിലായതോടെ ഇരുവരും അവധിക്കാലം ഒരുമിച്ചാഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 2018ൽ ഒരു അവാർഡ് വേദിയിൽ വിഗ്നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button