ഒരു കണ്ണിറുക്കലിലൂടെ അന്തര്‍ ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. ചിത്രത്തില്‍ ഗ്ലാമറസായാണ് പ്രിയ പ്രത്യക്ഷപ്പെടുന്നതെന്ന് മുന്‍പ് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇപ്പോഴിതാ, ശ്രീദേവിയുടെ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്രിയയുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ശ്രീദേവിയുടെ പഴയകാല ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രിയ ഒരുങ്ങിയിരിക്കുന്നത്. ചാന്ദ് കാ തുക്ടാ എന്ന ചിത്രത്തിലെ ‘ഐ ആം വെരി വെരി സോറി’ എന്ന ഗാനരംഗത്തിലെ ശ്രീദേവിയുടെ വേഷവുമായി സമാനതകളുള്ളതാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ചിത്രം.
ശ്രീദേവി ബംഗ്ലാവിന്റെ കഥ ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ സംവിധായകന് പ്രശാന്ത് മാമ്ബുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
Post Your Comments