GeneralLatest NewsMollywood

ഒരു കാരണവശാലും മോഹൻലാലിനോട് മാപ്പ് പറയുന്ന പ്രശ്നമില്ല; ശോഭന ജോര്‍ജ്ജ്

ഖാദിക്കെതിരെ നീങ്ങുന്നത് ആഹാരത്തിൽ മണ്ണ് വാരിയിടുന്നത് പോലെയാണ്. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും

ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാ​ഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിത് ശരിയല്ലെന്ന് കാട്ടി ഖാദി ബോര്‍ഡ് മോഹൻലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയച്ച സംഭവത്തില്‍ ഒരു കാരണവശാലും മോഹൻലാലിനോട് മാപ്പ് പറയുന്ന പ്രശ്നമിമില്ലെന്നു ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജ്.

പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച മോഹൻലാൽ ശോഭനാ ജോര്‍ജ്ജിന് പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്ന് ശോഭനാ ജോർജ്ജ് പറയുന്നു. “ഖാദിയുടെ അര്‍ത്ഥം ഭക്ഷണം തരിക എന്നതാണ്. ഖാദിക്കെതിരെ നീങ്ങുന്നത് ആഹാരത്തിൽ മണ്ണ് വാരിയിടുന്നത് പോലെയാണ്. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും” ശോഭനാ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖാദിബോര്‍ഡിനും ബോർഡ് ഉപാധ്യക്ഷ എന്ന നിലയിൽ തനിക്കുമെതിരെ അയച്ച വക്കീൽ നോട്ടീസിനെതിരെ നിയമോപദേശത്തിനായി നിയമ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് മാസമായി മറുപടി കിട്ടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് തിരക്കെന്നാണ് അവരുടെ വിശദീകരണമെന്നും ഒരു പ്രമുഖ മാധ്യമത്തോട് ശോഭന പ്രതികരിച്ചു.

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാ ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മോഹൻലാലിന്‍റെ ആവശ്യം. തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോർജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു. എന്നാൽ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുൻപാണ് ശോഭനാ ജോർജ് ഈ വിഷയം പൊതുവേദിയിൽ ഉന്നയിച്ചതെന്നും തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്നുമാണ് വക്കീൽ നോട്ടീസിൽ മോഹൻലാൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button