GeneralLatest NewsMollywood

രണ്ടു വിഷയത്തിനു തോറ്റു; ഉമ്മച്ചി ദേഷ്യപ്പെട്ടതിനെക്കുറിച്ച് ദുല്ഖര്‍

30 ദിവസവും ഉമ്മച്ചി നിനക്കെന്തിനാണ് ഈ ഹോളിഡേ രണ്ടു സബ്ജക്ടിന് തോറ്റില്ലേ ? നീ എന്തു ചെയ്തിട്ടാണ് ?

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടൻ ദുൽഖർ സൽമാൻ സ്കൂൾ കാലഘട്ടത്തിൽ രണ്ടു വിഷയത്തിനു തോറ്റ കഥ തുറന്നു പറയുന്നു. ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനോടും ബിബിൻ ജോർജിനോടുമാണ് താരംഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ…”ചെറുപ്പത്തിലാണ്. എ‌ല്ലാവരും വെക്കേഷന് പുറത്തുപോകാൻ പ്ലാൻ ചെയ്തിരുന്ന സമയത്താണ് തൊട്ടുമുൻപ് എഴുതിയ പരീക്ഷയുടെ റിസള്‍ട്ട് വന്നത്. ഞാൻ രണ്ടെണ്ണത്തിന് തോറ്റു. ‍ആ ഫുൾ ട്രിപ്പ്, അതായത് 30 ദിവസം ഉണ്ടായിരുന്നെങ്കിൽ 30 ദിവസവും ഉമ്മച്ചി നിനക്കെന്തിനാണ് ഈ ഹോളിഡേ രണ്ടു സബ്ജക്ടിന് തോറ്റില്ലേ ? നീ എന്തു ചെയ്തിട്ടാണ് ? എന്നൊക്കെ ചോദിക്കും. ഹോട്ടലിൽ കയറി എന്തെങ്കിലും ഓര്‍ഡർ ചെയ്തോട്ടെ എന്നു ചോദിച്ചാലും നിനക്കെന്തിനാണ് നീ രണ്ടു സബ്ജക്ട് തോറ്റില്ലേ എന്നു ചോദിക്കും. ഒരു ടോയ് വേണമെന്ന് ചോദിച്ചാൽ പിന്നെയും നിനക്കെന്തിനാണ് നീ രണ്ടു സബ്ജക്ട് തോറ്റില്ലേ എന്നാകും ചോദ്യം. പിന്നെ ഈ പറച്ചിൽ കേള്‍ക്കേണ്ടെന്നു കരുതി ഞാൻ ഒന്നും ചോദിച്ചില്ല”

ദുല്‍ഖറിനു കിടിലം കൌണ്ടറുമായി വിഷ്ണുവും എത്തി. ”അവസാനം ഇങ്ങോട്ട് നിനക്കെന്തെങ്കിലും വേണോ എന്നു ചോദിച്ചാൽ എനിക്കെന്തിനാണിത് ഞാൻ രണ്ടു സബ്ജക്റ്റിനു തോറ്റില്ലേ” എന്ന് അങ്ങോട്ടു പറയുമായിരുന്നോ എന്നാണ് വിഷ്ണുവിന്റെ ചോദ്യം.

കടപ്പാട്: മനോരമ

shortlink

Related Articles

Post Your Comments


Back to top button