GeneralLatest NewsMollywood

എന്നെ ചീത്തവിളിച്ച സ്ഥലത്തേക്ക് പോകില്ലെന്ന് ഉറപ്പിച്ച് ഞാന്‍; പോകുന്നതാണ് മര്യാദയെന്ന് അച്ഛന്‍

കണ്ണു തുറക്കുമ്പോൾ കാണുന്നത് ഒരാള്‍ എന്നെ ഉറക്കെ ചീത്ത വിളിക്കുന്നതാണ്.

ആട്ടകലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തി മലയാളത്തില്‍ താരമായി മാറിയ നടിയാണ് ചിത്ര. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറിയിരിക്കുന്ന ചിത്ര തന്റെ സിനിമ ജീവിതത്തിലെയ്ക്കുള്ള കടന്നു വരവിനെക്കുറിച്ച് തുറന്നു പറയുന്നു. മൈലാപ്പൂർ കാപാലീ ശ്വരം ക്ഷേത്രത്തിൽ അച്ഛനൊപ്പം പോയ ഒരു യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. റോ‍‍ഡരികിൽ ഷൂട്ടിങ് നടക്കുന്നുണ്ട്. അതു കാണാൻ ആൾക്കൂട്ടത്തിനിടയിലേക്ക് നുഴ‍ഞ്ഞു കയറി മുന്നിലെത്തി. രജനികാന്ത്, കമൽഹാസൻ, ശ്രീദേവി എന്നിവരെ കണ്ടു അന്തം വിട്ടു നില്‍ക്കുന്ന സമയത്ത് പെട്ടന്ന്ഒരു തിരക്കുവന്നു. അച്ഛനെവിടെയാണെന്നു തിരിഞ്ഞു നോക്കുന്നതിനിടയില്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തെറിച്ചു വീണു.

അതിനെക്കുറിച്ച് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ..” കണ്ണു തുറക്കുമ്പോൾ കാണുന്നത് ഒരാള്‍ എന്നെ ഉറക്കെ ചീത്ത വിളിക്കുന്നതാണ്. ആരാണെന്നു മനസ്സിലായില്ല. അ ച്ഛനെ കാണാനും ഇല്ല. ഞാൻ ഉറക്കെ കരയാൻ തുടങ്ങി. കുട്ടികളെ ഷൂട്ടിങ് സ്ഥലത്തേക്കു കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്നൊക്കെ അച്ഛനോട് ആരോ പറയുന്നുണ്ട്. ‘സാരമില്ല, നമുക്ക് മടങ്ങി പോകാമെ’ന്നു പറഞ്ഞ് അച്ഛനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ബസ് കയറാൻ നിൽക്കുമ്പോൾ ഷൂട്ടിങ് സ്ഥലത്തു നിന്ന് ഒരാൾ ഒാടി വന്ന് ‘ക്യാമറയ്ക്കു മുന്നിലേക്കു വീണ കുട്ടിയേ യും കൊണ്ടു ചെല്ലാൻ’ സംവിധായകൻ ആവശ്യപ്പെട്ടെന്നു പറ‍ഞ്ഞു, എന്നെ ചീത്തവിളിച്ച സ്ഥലത്തേക്ക് പോകില്ലെന്ന് ഉറപ്പിച്ചെങ്കിലും പോകുന്നതാണ് മര്യാദയെന്ന് അച്ഛന്‍.

എന്നോട് ദേഷ്യപ്പെട്ട ആളാണ് ആ സിനിമയുടെ സംവിധായകനെന്ന് ലൊക്കേഷനിലെത്തിയപ്പോഴാണ് മനസ്സിലായത്. കെ. ബാലചന്ദർ സാറായിരുന്നു അത്. സിനിമ ‘അപൂർവ രാ ഗങ്ങൾ’. അദ്ദേഹം എന്നെ അടുത്തു വിളിച്ചു, ‘‘പാപ്പാ… നീ നേരത്തെ അബദ്ധത്തിൽ ക്യാമറയ്ക്കു മുന്നിൽ വന്നതല്ലേ? ഇനി അറിഞ്ഞുകൊണ്ടു വരണം. രജനികാന്ത് ഒരു കത്തു ത രും. അത് ശ്രീവിദ്യയ്ക്ക് കൊടുക്കണം.’’ ഞാൻ തലയാട്ടി. അങ്ങനെ ഷൂട്ട് കാണാൻ പോയ ഞാൻ ഒറ്റ ദിവസം കൊണ്ട് അഭിനയിക്കാൻ തുടങ്ങി. ”

shortlink

Related Articles

Post Your Comments


Back to top button