Latest NewsMollywoodMovie Reviews

പാര്‍വതിക്ക് അഭിനന്ദനമറിയിച്ചു കൊണ്ട് പ്രിയ വാര്യര്‍ രംഗത്ത്

നടി പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രം കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷമാണ് പാര്‍വതി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസ അറിയിച്ചുകൊണ്ട് പ്രിയ വാര്യര്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചി എന്നു കുറിച്ചുകൊണ്ടാണ് പ്രിയ അഭിനന്ദനവുമായി എത്തിയത്. പാര്‍വതിയെ പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും പ്രിയ പറയുന്നുണ്ട്. ഒപ്പം ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും ആസിഫ് അലിക്കും ടൊവിനോയ്ക്കും നന്ദി പറയുന്നുമുണ്ട് താരം. രാജേഷ് പിളളയുടെ അസോസിയേറ്റായിരുന്ന മനു അശോകനാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. ഉയരെയില്‍ പാര്‍വതിയ്ക്കൊപ്പം ആസിഫ് അലിയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിഥി വേഷത്തിലാണ് ടൊവിനോ തോമസ് ചിത്രത്തില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button