GeneralLatest NewsMollywood

ഇപ്പോഴും അച്ചായനെ പണിക്കു വിടുന്നോടാ ദുഷ്ടാ’; അച്ഛന്റെ ചിത്രം പങ്കുവച്ച നടനെതിരെ ആരാധകര്‍

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വർഗീസ്  ആരാധകരുടെ പ്രിയതാരമായത്.

തൊഴിലാളി ദിനത്തില്‍ സ്വന്തം പിതാവിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട പെപ്പെ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വർഗീസ്  ആരാധകരുടെ പ്രിയതാരമായത്. ഈ മേയ് ദിനത്തില്‍ ആന്റണി വർഗീസ് ഓട്ടോ ഡ്രൈവറായ അപ്പന്റെ ഫോട്ടോ അഭിമാനപൂർവം പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

”അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….,” എന്ന അടിക്കുറിപ്പോടെയാണ് ഓട്ടോയ്ക്കു മുന്നിൽ നിൽക്കുന്ന അപ്പന്റെ ചിത്രം താരം ഷെയർ ചെയ്തത്. കാവൽമാലാഖ എന്ന പേരിട്ടിരിക്കുന്ന ഓട്ടോയും അതിനു മുൻപിൽ ഒട്ടും കൂസലില്ലാതെ നിൽക്കുന്ന താരത്തിന്റെ അപ്പനെയും കയ്യടികളോടെ ആരാധകർ ഏറ്റെടുത്തു. ‘ശരിക്കും, അപ്പനാണ് കുടുംബത്തിന്റെ കാവൽമാലാഖ’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ ഇപ്പോഴും അച്ചായനെ പണിക്കു വിടുന്നോടാ ദുഷ്ടാ’, എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം. ‘മകനെക്കാളും അപ്പനാണ് മാസ്’, ‘മാസ് കാ ബാപ് എന്നു കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ കണ്ടു’ എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് ഫോട്ടോയ്ക്കു ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button