ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്താൻ മടിക്കാത്ത താരങ്ങളിലൊരാളാണ് യുവതാരം ടോവിനോ തോമസ്. മകൾക്കും കുടുംബത്തിനുമൊപ്പമുള്ള രസകരമായ വിശേഷങ്ങളും വീഡിയോകളുമൊക്കെ ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഭാര്യ ലിഡിയയൊടൊപ്പമുള്ള ചിത്രങ്ങൾ ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.ഒരു കുന്നിൻ മുകളിൽ ലിഡിയയോടൊപ്പം ടൊവിനോ സന്തോഷനിമിഷങ്ങൾ പങ്കിടുന്ന ചിത്രമാണിത്.വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്.
Post Your Comments