Latest NewsMollywood

പാർവതിയെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌; വൈറലായി ഡോക്ടറുടെ പോസ്റ്റ്

മലയാള സിനിമയിൽ ഏറ്റവും കൂടുതല്‍ സൈബര്‍ സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന നടിയാണ് പാര്‍വതി തിരുവോത്ത്. അതും തന്റെ നിലപാടുകളുടെ പേരില്‍.ഒരു ഘട്ടത്തില്‍ പാര്‍വതിയുടെ കരിയര്‍ തകര്‍ന്നു കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് മുമ്പിൽ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെയിലൂടെ നടി ശക്തമായ തിരിച്ചുവരവ് നടത്തുമ്പോള്‍. സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനക്കുറിപ്പുകള്‍ നിറയുകയാണ്. എന്നാല്‍ പാര്‍വതിയെ കുറിച്ചുള്ള വ്യത്യസ്തമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡോക്ടറായ നെല്‍സണ്‍ ജോസഫ്

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക പോസ്റ്റ് ഇങ്ങനെയാണ്

സത്യത്തിൽ പാർവതിയെ ഒക്കെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവർ കാണിച്ചുകൊണ്ടിരിക്കുന്നത്‌.ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. . പണ്ട്‌ 2006ൽ നോട്ട്ബുക്കിൽ അഭിനയിക്കുമ്പൊ പതിനെട്ട്‌ വയസാണത്രേ. .അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട്‌ ഒരു ശരാശരി ആൺകുട്ടിയായ ഞാൻ പോയി സിനിമ കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാർവതി സ്വന്തമായിട്ട്‌ കാശുണ്ടാക്കുന്നു.എന്തൊരഹമ്മതിയാണിത്‌? പെണ്ണ് ആണിനെക്കാൾ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങൾക്കുണ്ടാവുന്ന ഇൻഫീരിയോറിറ്റി കോമ്പ്ലക്സിന് ആരു സമാധാനം പറയും?

പിന്നിങ്ങോട്ട്‌ തമിഴ്‌, മലയാളം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. അത്‌ ഞങ്ങൾ സഹിക്കും. . . ‘ കല്യാണം വരെ ‘ നടിമാരെ അഭിനയിക്കാൻ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണു ഞങ്ങളുടേത്‌.പിന്നെ അവാർഡുകൾ. ഇന്റർന്നാഷണൽ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട്‌ അവാർഡ്‌ വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്കതയും ഞങ്ങൾക്കുണ്ട്‌.പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കിൽ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച്‌ പെണ്ണ്. . .സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ !! വീടിന്റെ ഉമ്മറത്ത്‌ പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ?

അതിനു വിരുദ്ധമായിട്ട്‌ പ്രവർത്തിച്ചാ ഞങ്ങള് പൊങ്കാലയിടും. . .കലത്തിൽ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട്‌ ചാർജ്‌ ചെയ്ത നെറ്റ്‌ വച്ച്‌ നല്ല പുളിച്ച തെറിവിളിക്കും. . .വിളിച്ചിട്ട്‌ മാപ്പ്‌ പറഞ്ഞില്ലേൽ പിന്നേം വിളിക്കും. . .പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്‌. . .പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീൽഡിൽ കഴിവ്‌ തെളിയിച്ചോണ്ടിരിക്കുന്നു. . .കയ്യടി വാങ്ങിക്കുന്നുമുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാൽ വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നുഇനിയും സഹിക്കാൻ പറ്റില്ല. . .ഇവരെ ഇനിയും വളരാനനുവദിച്ചൂടാ. . .ബാൻ ചെയ്തേ പറ്റൂ.

https://www.facebook.com/Dr.Nelson.Joseph/posts/2598794863477770

shortlink

Related Articles

Post Your Comments


Back to top button