GeneralLatest NewsMollywood

പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താൻ; ഭാവനയുടെ തുറന്നു പറച്ചില്‍

15-ആം വയസ്സില്‍ സിനിമയിൽ എത്തിയതിനാൽ പിന്നെ കോളജിൽ പോയപ്പോഴും പ്രണയിക്കാൻ സാധിച്ചില്ല

മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് ഭാവന. പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും രണ്ടും മനസ്സിൽ സൂക്ഷിക്കുന്ന ഓർമകളാണെന്നും ഭാവന ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. സ്കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നുവെന്ന് പറഞ്ഞ ഭാവന 15-ആം വയസ്സില്‍ സിനിമയിൽ എത്തിയതിനാൽ പിന്നെ കോളജിൽ പോയപ്പോഴും പ്രണയിക്കാൻ സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താൻ. ഇവ മനോഹരമായ ഓർമകളാണ്. പെട്ടെന്നൊരു ദിവസം മുൻകാമുകനെ കണ്ടുമുട്ടിയാൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ട. അയാളുമായില നല്ല സൗഹൃദം കാത്തു സൂക്ഷിക്കുക. ആദ്യമൊക്കെ ചില പ്രശ്നങ്ങൾ തോന്നിയേക്കാം. എന്നാൽ അതിലൊന്നും ഒരു കാര്യവുമില്ല. വർഷങ്ങൾക്ക് ശേഷം പ്രണയത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. എനിക്ക് പ്രണയത്തിൽ ഇതു വരെ മോശം അനുഭവം ഉണ്ടായിട്ടില്ല ’ ഭാവന പറയുന്നു. 20 വയസ്സിലെ പ്രണയവും 30 വയസ്സിലെ പ്രണയവും വ്യത്യസ്തമാണെന്നും താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button