![](/movie/wp-content/uploads/2019/04/asin.jpg)
കൂളിംഗ് ഗ്ലാസും ലെതർ ജാക്കറ്റും നീല ജീൻസും അണിഞ്ഞ് മോട്ടോർബൈക്കിൽ ഫ്രീക്ക് ലുക്കിൽ ഇരിക്കുന്ന ഒരു കുഞ്ഞു മാലാഖ സൈബർ ലോകത്തെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയതാരം അസിന്റെ മകൾ അരിനാണ് ഈ കുഞ്ഞു താരം.
കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തില്‍ എത്തി അഭിനയത്തിലൂടെ ബോളിവുഡിലെ തിരക്കുള്ള നായികയായി മാറിയ നടിയാണ് അസിന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പതിനെട്ടു മാസം മാത്രമുള്ള മകളുടെ ചിത്രം വൈറലായതോടെയാണ്. അസിൻ തന്നെയാണ് ഓമന മകളുടെ ചിത്രം ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്
കുഞ്ഞിന് പതിനെട്ട് മാസമായി എന്ന് കുറിപ്പോടെയാണ് ഈ ചിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments